മാ​ലി​ന്യം റിം​ഗി​ലാ​ക്കാ​ന്‍ പ​ട​ന്ന പ​ഞ്ചാ​യ​ത്ത്
Monday, May 23, 2022 12:41 AM IST
പ​ട​ന്ന: മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു റിം​ഗ് ക​മ്പോ​സ്റ്റ് വി​ത​ര​ണം ചെ​യ്ത് പ​ട​ന്ന പ​ഞ്ചാ​യ​ത്ത്. പ​ട​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ്യ​ന്‍റെ ന​ട​പ്പു വ​ര്‍​ഷ​ത്തെ ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റിം​ഗ് ക​മ്പോ​സ്റ്റ് ന​ല്‍​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 300 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​പ്ര​കാ​രം റിം​ഗ് ക​മ്പോ​സ്റ്റു​ക​ള്‍ ന​ല്‍​കു​ക. ഒ​രു കു​ടും​ബ​ത്തി​നു ര​ണ്ടു വീ​തം റിം​ഗ് ക​മ്പോ​സ്റ്റു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നും തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട 20 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ ഘ​ട്ടം റിം​ഗ് ക​മ്പോ​സ്റ്റ് ന​ല്‍​കി​യ​ത്. 6,75,000 രൂ​പ ശു​ചി​ത്വ മി​ഷ​നും 75,000 ഗു​ണ​ഭോ​ക്ത വി​ഹി​ത​വും കു​ടി ഉ​ള്‍​പ്പെ​ടു​ത്തി ഏ​ഴ് ല​ക്ഷ​ത്തി അ​ന്‍​പ​തി​നാ​യി​രം രൂ​പ​യാ​ണ് മൊ​ത്തം ചെ​ല​വ്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി മു​ഹ​മ്മ​ദ് അ​സ്ലം ഉ​ദി​നൂ​രി​ല്‍ എ​ട്ടാം വാ​ര്‍​ഡി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ്​ പി.​ബു​ഷ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി മെ​മ്പ​ര്‍​മാ​രാ​യ ടി.​കെ.​പി ഷാ​ഹി​ദ, ടി.​കെ.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ പി ​പി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, ടി. ​വി​ജ​യ​ലി​ക്ഷ്മി ,വി.​ഇ.​ഒ പി.​വി രാ​ജേ​ഷ്, വി​ഇ​ഒ സ​ഞ്ജ​യ് കു​മാ​ര്‍, റെ​യ്ഡ്കോ കോ.​ഓ​ഡി​നേ​റ്റ​ര്‍ ജി​യോ ജി​മ്മി, ഹ​രി​ത ക​ര്‍​മ്മ​സേ​ന സെ​ക്ര​ട്ട​റി കെ.​ര​ജ​നി എ​ന്നി​വ​ർ പ്രസംഗിച്ചു.