ഏ​ണി​ച്ചാ​ലി​ലെ താ​ത്കാ​ലി​ക പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Monday, May 23, 2022 12:41 AM IST
പാ​ലാ​വ​യ​ല്‍: ഏ​ണി​ച്ചാ​ല്‍ തോ​ടി​നു കു​റു​കേ​യു​ള്ള പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​മ്പോ​ള്‍ അ​ക്ക​ര ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം നാ​ട്ടു​കാ​ര്‍ പി​രി​വെ​ടു​ത്തു നി​ര്‍​മി​ച്ച കോ​ല്‍​പ്പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. പാ​ലം നി​ര്‍​മാ​ണ​ത്തി​ലെ​യും റോ​ഡ് പ​ണി​യി​ലെ​യും മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി​യാ​യി പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​നെ​ത്തി​യ വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി.​മു​ര​ളി​യും സാ​ഹ​ച​ര്യം നേ​രി​ട്ടു ക​ണ്ട​റി​ഞ്ഞു. കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ ഉ​റ​പ്പു​ന​ല്‍​കി. പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി വേ​ഗ​ത്തി​ലാ​ക്കാ​നും താ​ത്കാ​ലി​ക പാ​ലം അ​ടു​ത്ത​ദി​വ​സം ത​ന്നെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മ​റു​ക​ര ക​ട​ക്കാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി​സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ പി​രി​വെ​ടു​ത്ത് ക​രാ​റു​കാ​ര​ന്‍റെയും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ള​ന്ത​ണ്ടു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ ശ​ക്ത​മാ​യ മ​ഴ​യും വെ​യി​ലും കൊ​ണ്ടു​ക​ഴി​ഞ്ഞ​പ്പോ​ള്‍ ഈ ​പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പ​ത്തു​ദി​വ​സ​ത്തി​ന​കം സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി ക​ടു​ത്ത യാ​ത്രാ​ദു​രി​തം സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ​യും നാ​ട്ടു​കാ​ര്‍ ത​ഹ​സി​ല്‍​ദാ​റു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി.

ദ​ശാ​ബ്ദ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള പ​ഴ​യ പാ​ലം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ത്തെ തു​ട​ര്‍​ന്നാ​ണ് ഏ​ണി​ച്ചാ​ലി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. 2020 ല്‍ ​ടെ​ന്‍​ഡ​ര്‍ ന​ല്‍​കി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി 2021 ജ​നു​വ​രി​യി​ലാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​ത്.

താ​ര​ത​മ്യേ​ന ചെ​റി​യ പാ​ല​മാ​യി​രു​ന്നി​ട്ടും ഇ​തു​വ​രെ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. ആ​വ​ശ്യ​മാ​യ മൂ​ന്ന് സ്ലാ​ബു​ക​ളി​ല്‍ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​നി​യും വാ​ര്‍​ത്തി​ട്ടു​ള്ള​ത്. ഇ​വി​ടെ പാ​ലം ഇ​ല്ലാ​താ​യ​തോ​ടെ ഏ​ണി​ച്ചാ​ല്‍, നി​ര​ത്തും​ത​ട്ട്, ക​ണ്ണി​വ​യ​ല്‍, ന​ല്ലോം​പു​ഴ, ചി​റ്റാ​രി​ക്കാ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പാ​ലാ​വ​യ​ല്‍ ഭാ​ഗ​ത്തെ​ത്താ​നും പാ​ലാ​വ​യ​ല്‍, ഓ​ട​ക്കൊ​ല്ലി, ചാ​വ​റ​ഗി​രി, മ​ലാ​ങ്ക​ട​വ്, മെ​യ്യാ​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ചി​റ്റാ​രി​ക്കാ​ലി​ലെ​ത്താ​നും കി​ലോ​മീ​റ്റ​റു​ക​ള്‍ വ​ള​ഞ്ഞ് സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.