എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് 285 കോ​ടി വി​ത​ര​ണം ചെ​യ്തു
Saturday, May 21, 2022 1:01 AM IST
കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് നാ​ളി​തു​വ​രെ 285 കോ​ടി രൂ​പ വി​ത​ണം ചെ​യ്തു​ക​ഴി​ഞ്ഞു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി വാർത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക സ​ഹാ​യം, സൗ​ജ​ന്യ റേ​ഷ​ന്‍ തു​ട​ങ്ങി 171 കോ​ടി രൂ​പ, ചി​കി​ത്സാ ധ​ന​സ​ഹാ​യം 16.83 കോ​ടി, പെ​ന്‍​ഷ​ന്‍ 81.42 കോ​ടി, ആ​ശ്വാ​സ കി​ര​ണം പ​ദ്ധ​തി 4.5 കോ​ടി, വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ 4.44 കോ​ടി, വാ​യ്പ എ​ഴു​തി ത​ള്ളി​യ​ത് 6.82 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക സാ​ഹ​യ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കി​യ​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
കോ​വി​ഡ് രോ​ഗി​ക​ള്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച രൂ​പ​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ല്‍ മാ​റ്റം വ​രു​ത്തി ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ജൂ​ണ്‍ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യോ​ടു​കൂ​ടി വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കും. അ​ര്‍​ഹ​രാ​യ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് തു​ക ട്രാ​ന്‍​സ​ഫ​ര്‍ ചെ​യ്യും.
ഇ​തോ​ടെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍ ക​ള​ക്ട​റേ​റ്റി​ലെ​ത്തേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. നേ​രി​ട്ടോ അ​ടു​ത്തു​ള്ള അ​ക്ഷ​യ സെ​ന്‍ററി​ലോ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖാ​ന്തി​ര​മോ ഈ ​പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യാ​കും. ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന അ​ടു​ത്ത മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 6727 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3014 പേ​ര്‍​ക്കാ​യി 1,19,34,00,000 രൂ​പ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ 3642 പേ​ര്‍​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​ല്‍ 733 പേ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ലി​സ്റ്റി​ല്‍ നി​ന്നും ആ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​താ​ശ്വാ​സം ന​ല്‍​കാ​നു​ള്ള ദു​രി​ത​ബാ​ധി​ത​രെ അ​ഞ്ചു വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​രി​ച്ചി​ട്ടു​ണ്ട്. കി​ട​പ്പ് രോ​ഗി​ക​ളാ​യ 371 രോ​ഗി​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ല്‍ 269 ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ക​ഴി​ഞ്ഞു. 102 പേ​ര്‍​ക്കാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള​ത്. ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച 1499 പേ​രാ​ണ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തി​ല്‍ 1173 പേ​ര്‍​ക്കും ദു​രി​താ​ശ്വാ​സം വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ 326 പേ​ര്‍​ക്കാ​ണ് ന​ല്‍​കാ​നു​ള്ള​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 1189 പേ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടു. 988 പേ​ര്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്തു. ഇ​നി 201 പേ​ര്‍​ക്കാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​ത്. അ​ര്‍​ഭു​ത രോ​ഗി​ക​ളാ​യ 699 പേ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടു. 580 പേ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി. 119 പേ​ര്‍​ക്ക് ബാ​ക്കി​യു​ണ്ട്. 2966 ആ​ളു​ക​ളാ​ണ് അ​ഞ്ചാ​മ​ത്തെ വി​ഭാ​ഗ​മാ​യ മ​റ്റു​ള്ള​വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തി​ല്‍ നാ​ല് പേ​ര്‍​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ​ത്. 2894 പേ​ര്‍ ബാ​ക്കി​യു​ണ്ട്.