കി​നാ​ലൂ​രി​ല്‍ എ​യിം​സ് സ്ഥാ​പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വാ​ശി​പി​ടി​ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തി​ന്: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി
Thursday, May 19, 2022 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​ര​വ​ധി ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​നാ​ലൂ​രി​ല്‍​ത​ന്നെ എ​യിം​സ് സ്ഥാ​പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വാ​ശി പി​ടി​ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തി​നാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ന്‍ രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഒ​ന്നി​ലേ​റെ ത​വ​ണ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് എം​പി​മാ​ര്‍ ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് എ​യിം​സി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. 2014ല്‍ ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ച് എം​എ​ല്‍​എമാ​രും അ​ന്ന​ത്തെ എം​പി പി.​ക​രു​ണാ​ക​ര​നും മു​ഖ്യ​മ​ന്ത്രിയായിരുന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ​മാ​രും എം​പി​യും ക​ളം മാ​റ്റി ച​വി​ട്ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രു​ന്ന ഇ.​ച​ന്ദ്ര​ശേ​ഖ​ര​നോ​ട് ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ച​പ്പോ​ള്‍ താ​ന്‍ സം​സ്ഥാ​ന​ത്തെ മ​ന്ത്രി​യാ​ണെ​ന്നും പ്രാ​ദേ​ശി​ക​മാ​യി ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ എ​വി​ടെ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഠി​ക്കാ​ന്‍ സ്പെ​ഷ്യ​ല്‍ ടീ​മി​നെ നി​യോ​ഗി​ക്ക​ണം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി എ​യിം​സ് സ്ഥാ​പി​ക്കു​ന്ന സ്ഥ​ലം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ്വാ​ര്‍​ഥ താ​ത്പ​ര്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ത​ന്നെ എ​യിം​സ് സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം.എ​യിം​സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ നാ​ളെ മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ജി​ല്ല​യി​ലെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍​കും. താ​നും യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ​റ​ഫ്, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​രും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. 30ന് ​ശേ​ഷം ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​യിം​സി​നാ​യി പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ അ​റി​യി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം.​അ​ഷ​റ​ഫ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.