വെള്ളരിക്കുണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ എട്ടിന് വെള്ളരിക്കുണ്ടില്‍ കര്‍ഷക പ്രതിഷേധ സംഗമം സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, പനത്തടി, കിനാനൂര്‍-കരിന്തളം, കള്ളാര്‍ പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിക്കും.
കര്‍ഷകസംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി.ദേവ്, സെക്രട്ടറിമാരായ പി.വി.സുരേഷ്, സെബാസ്റ്റ്യന്‍ പതാലില്‍, ഹരീഷ് പി. നായര്‍, ടോമി പ്ലാച്ചേരി, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കുഞ്ഞിമാഷ്, മധു ബാലൂര്‍, മണ്ഡലം പ്രസിഡന്റുമാരായ എം.പി. ജോസഫ്, സി.വി.ജെയിംസ്, സൈമണ്‍ രാജപുരം, ബാലചന്ദ്രന് കാലിച്ചാനടുക്കം, ജോയ് കിഴക്കരക്കാട്ട്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബാബു കോഹിനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജു കട്ടക്കയം ചെയര്‍മാനും ടോമി പ്ലാച്ചേരി കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.