ആ​ന്‍​സ്റ്റി​ന്‍ കൈ​വി​ട്ട​ക​ന്നു; എ​ഡ്‌വി​ന്‍റെ ജീ​വ​ന്‍ രക്ഷിക്കാൻ വേ​ണ്ട​ത് 40 ല​ക്ഷ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Wednesday, May 18, 2022 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ന​ല്ലോം​പു​ഴ​യി​ലെ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ബി​ബി​ന്‍ പോ​ള്‍ - സി​മി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ന്‍ ആ​റു​വ​യ​സു​കാ​ര​നാ​യ ആ​ന്‍​സ്റ്റി​ന്‍ അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച് കൈ​വി​ട്ട​ക​ന്നി​ട്ട് ക​ഷ്ടി​ച്ച് ഒ​രു വ​ര്‍​ഷം ക​ഴി​യു​ന്ന​തേ​യു​ള്ളൂ. അ​തി​ന്‍റെ ക​ണ്ണീ​രു​ ഉ​ണ​ങ്ങു​ന്ന​തി​നു മു​മ്പാ​ണ് ഇ​ള​യ​മ​ക​ന്‍ ര​ണ്ടു​വ​യ​സു​കാ​ര​ന്‍ എ​ഡ്‌വി​നും വി​സ്‌​കോ​ട്ട് ആ​ള്‍​ഡ്രി​ച്ച് സി​ന്‍​ഡ്രോം എ​ന്ന മാ​ര​ക​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യ​ത്. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ ഈ ​കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.
മൂ​ന്നു വ​യ​സ് തി​ക​യു​ന്ന​തി​നു​മു​മ്പ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഫ​ല​പ്രാ​പ്തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​ള്ളൂ. ആ​ന്‍​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ താ​മ​സി​ച്ച​താ​ണ് വി​ന​യാ​യ​ത്. ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​ഡ്വി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് 40 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രും. വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ബി​ബി​നും കു​ടും​ബ​ത്തി​നും ഈ ​തു​ക സ​ങ്ക​ല്പി​ക്കാ​ന്‍​പോ​ലും ക​ഴി​യാ​വു​ന്ന​തി​ലേ​റെ​യാ​ണ്. ഈ ​ദ​മ്പ​തി​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക പ്ര​തീ​ക്ഷ​യാ​യ എ​ഡ്‌വി​ന്‍റെ ജീ​വ​ന്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് സു​മ​ന​സുക​ളു​ടെ സ​ഹാ​യം തേ​ടി നാ​ട്ടു​കാ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍, ക​ണ്ണി​വ​യ​ല്‍ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ര്‍​ജ് ചേ​ല​മ​രം എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ടോ​മി പ്ലാ​ച്ചേ​രി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
എ​ഡ്വി​ന്‍റെ അ​ച്ഛ​ന്‍ ബി​ബി​ന്‍ പോ​ളി​ന്‍റെ​യും ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണി​ന്‍റെയും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​ടെ​യും പേ​രി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് ചി​റ്റാ​രി​ക്കാ​ല്‍ ശാ​ഖ​യി​ല്‍ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ലേ​ക്ക് ചെ​റു​തോ വ​ലു​തോ ആ​യ സം​ഭാ​വ​ന​ക​ളി​ലൂ​ടെ ഈ ​കു​ഞ്ഞി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 20770100061518, ഫെ​ഡ​റ​ല്‍ ബാ​ങ്ക് ചി​റ്റാ​രി​ക്കാ​ല്‍. ഐ​എ​ഫ്എ​സ് സി ​കോ​ഡ് എ​ഫ്ഡി​ആ​ര്‍​എ​ല്‍0002077. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍ 9747649027. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447374241 എ​ന്ന ന​മ്പ​റി​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജ​യ​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.