ഇ​ടി​ച്ചു​നി​ര​ത്തി​യ വീ​ര​മ​ല​ക്കു​ന്നി​ല്‍നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ജ​ല​പ്ര​വാ​ഹം
Wednesday, May 18, 2022 1:02 AM IST
ചെ​റു​വ​ത്തൂ​ര്‍: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ശം പൂ​ര്‍​ണ​മാ​യും ഇ​ടി​ച്ചു​നി​ര​ത്തി​യ വീ​ര​മ​ല​ക്കു​ന്നി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ജ​ല​പ്ര​വാ​ഹം. മ​ല​യു​ടെ മു​ക​ളി​ലൂ​ടെ​യും ഉ​ള്ളി​ലേ​ക്കും മ​ഴ​വെ​ള്ള​മി​റ​ങ്ങു​ന്ന വ​ഴി​ക​ളെ​ല്ലാം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് മ​ല​യി​ല്‍​നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​ഴ​വെ​ള്ളം കു​തി​ച്ചൊ​ഴു​കി​യ​ത്. ഈ ​നി​ല തു​ട​ര്‍​ന്നാ​ല്‍ മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യ്ക്കാ​യി മ​ണ്ണി​ട്ടു​നി​ര​ത്തി​യ ഭാ​ഗ​മെ​ല്ലാം വെ​ള്ള​ത്തി​ല്‍ കു​ത്തി​യൊ​ലി​ച്ചു​പോ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

മ​ല​യു​ടെ മു​ക​ളി​ല്‍ നി​ന്നും വെ​ള്ള​മൊ​ഴു​കി താ​ഴെ വ​യ​ലു​ക​ള്‍ വ​രെ എ​ത്തി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത വ​ഴി​ക​ളെ​ല്ലാം ഇ​പ്പോ​ള്‍ ഇ​ടി​ച്ചു​നി​ര​ത്തി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ഴ ക​ന​ത്ത​തോ​ടെ സാ​മാ​ന്യം ശ​ക്തി​യു​ള്ള വെ​ള്ള​ച്ചാ​ട്ടം​ത​ന്നെ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ വെ​ള്ളം പാ​ത​യു​ടെ അ​രി​കി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും മ​ഴ ക​ന​ത്താ​ല്‍ ശ​ക്തി​യേ​റി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ത​ന്നെ ഇ​തു​വ​ഴി​യു​ണ്ടാ​യേ​ക്കാം. ഇ​ത് വാ​ഹ​ന​ങ്ങ​ളെ​യു​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ലാ​ക്കി​യേ​ക്കാ​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. റോ​ഡി​ല്‍ കൂ​ടു​ത​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മു​മ്പ് മ​ല​യു​ടെ മു​ക​ളി​ലെ വെ​ള്ള​ത്തി​ന് സു​ഗ​മ​മാ​യി താ​ഴേ​ക്കൊ​ഴു​കാ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന ചാ​ലു​ക​ളും ക​ലു​ങ്കു​ക​ളും നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മ​ല​യി​ലെ ജ​ല​സ​മ്പ​ത്ത് താ​ഴെ​യു​ള്ള വ​യ​ലു​ക​ളി​ലെ​ത്തി സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും അ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ദേ​ശീ​യ​പാ​ത​യു​ടെ പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളും വ​റ്റി​വ​ര​ളു​ന്ന അ​വ​സ്ഥ​യാ​കും.