സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
Saturday, May 14, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ട്ട​റി തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മെ​മ്പ​ര്‍ വി​ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി വി​ശി​ഷ്ടാ​തി​ഥി​യാ​യി. അ​സി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എം.​വി.​രാ​ജേ​ഷ് കു​മാ​ര്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ എം.​കു​ഞ്ഞ​മ്പു, കെ.​എം.​ശ്രീ​ധ​ര​ന്‍, പി.​വി.​ഉ​മേ​ശ​ന്‍, മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​ര്‍, വി.​ബി.​സ​ത്യ​നാ​ഥ​ന്‍, സി.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ കെ.​ഹ​രീ​ശ സ്വാ​ഗ​ത​വും ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ജി.​ലി​ജു ന​ന്ദി​യും പ​റ​ഞ്ഞു.