ഭീമനടി: പാചക വാതക സിലണ്ടറിന്റെയും പെട്രോള്‍,ഡീസല്‍ ഉത്പന്നങ്ങളുടെയും വില ദിനംപ്രതി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറക് വിതരണ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് വാഴപ്പള്ളി അധ്യക്ഷച വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, അംഗങ്ങളായ കെ.കെ.തങ്കച്ചന്, ടി.എ. ജയിംസ്, അജേഷ് അമ്പു, എം.വി.ലിജിന, നേതാക്കളായ ഷാജി അറക്കക്കാല, അഗസ്റ്റ്യന്‍ മണലേല്‍, രാജേഷ് തമ്പാന്, അഖില്‍ അയ്യങ്കാവ്, ജോബിന് പറമ്പ, രാജേഷ് കോനായി, ഷോബി തോമസ്, ടിന്റു ആന്റണി, മെഡോണ് കെ.ജോയി, എന്‍.പി.നബീല്‍, ജോബിന് ജോസഫ്, ബാബു ജീരകപ്പാറ, റിഷാദ് പൂങ്ങോട്, റിന്റോ നാട്ടക്കല് എന്നിവര്‍ നേതൃത്വം നല്കി.