ചാ​യ്യോ​ത്ത് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Saturday, May 14, 2022 12:55 AM IST
ചാ​യ്യോ​ത്ത്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​ലൂ​യി മ​രി​യാ​ദാ​സ് മേ​നാ​ച്ചേ​രി കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ. തു​ട​ർ​ന്ന് ചോ​യ്യ​ങ്കോ​ട് ടൗ​ൺ പ​ന്ത​ലി​ലേ​യ്ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​മോ​ൺ.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ. തു​ട​ർ​ന്ന് വാ​ന​വി​സ്മ​യം, സ്നേ​ഹ​വി​രു​ന്ന്. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​ർ​ജ് വ​ള്ളി​മ​ല. ല​ദീ​ഞ്ഞ്, സ​മാ​പ​ന ആ​ശി​ർ​വാ​ദം.