എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രത്തിന് ദേ​ശീ​യ അം​ഗീ​കാ​രം
Saturday, May 14, 2022 12:55 AM IST
എ​ണ്ണ​പ്പാ​റ: എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ 91 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി. കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്ത​ല്‍, രോ​ഗി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​കാ​ശ സം​ര​ക്ഷ​ണം, ശു​ചി​ത്വ പ​രി​പാ​ല​നം, മി​ക​ച്ച ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം, വി​വി​ധ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​റി​വ് എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് എ​ന്‍ ക്യു ​എ എ​സ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.
ഇ​തി​നാ​യി 4 ചെ​ക്ക​ലി​സ്റ്റു​ക​ളി​ലാ​യി ആ​യി​ര​ത്തി​ല്‍ പ​രം ചെ​ക്ക് പോ​യി​ന്റു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 11 സ്ഥാ​പ​ന​ങ്ങ​ളാ​ണ് എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി​യ​ത്. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി, ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി, ജീ​വ​ന​ക്കാ​ര്‍, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​അം​ഗീ​കാ​രം നേ​ടി​യ​ത്. അം​ഗീ​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ ല​ഭി​ക്കും.