കോ​ട്ടി​ക്കു​ളം മേ​ല്‍​പ്പാലം: അ​നു​മ​തി​യാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങാ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം
Saturday, January 29, 2022 1:24 AM IST
ഉ​ദു​മ: കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ന് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ല്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നു​മ​തി മാ​ര്‍​ച്ച് 15 ന​കം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​വി​ടെ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വേ​ണ്ടി​വ​രു​ന്ന റെ​യി​ല്‍​വേ സ്ഥ​ല​ത്തി​ന്‍റെ വി​ല പോ​ലും ന​ല്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടും റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി ക​ര്‍​മ​സ​മി​തി​ക്കും രൂ​പം ന​ല്കി.