റെ​യി​ല്‍​പ്പാള​ങ്ങ​ളു​ടെ മാ​റ്റി​യി​ട​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്നു ! ട്രെ​യി​നു​ക​ള്‍​ക്ക് ഇ​നി 130 കി​ലോ​മീ​റ്റ​ര്‍ വേ​ഗം
Saturday, January 29, 2022 1:24 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സി​ല്‍​വ​ര്‍​ലൈ​ന്‍ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ ഒ​രു വ​ശ​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ നി​ല​വി​ലു​ള്ള പാ​ത​യി​ലെ പ​ഴ​യ റെ​യി​ല്‍​പ്പാ​ള​ങ്ങ​ള്‍ മാ​റ്റി​യി​ടു​ന്ന പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. പു​തി​യ ടെ​ക്‌​നോ​ള​ജി​ക​ള്‍ വ​രു​ന്ന​തി​നു​മു​മ്പ് 1998 ല്‍ ​സ്ഥാ​പി​ച്ച റെ​യി​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ മാ​റ്റി​യി​ടു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ പാ​ള​ങ്ങ​ള്‍​ക്കും വെ​ല്‍​ഡിം​ഗ് ജോ​യി​ന്‍റു​ക​ള്‍​ക്കും തേ​യ്മാ​നം സം​ഭ​വി​ക്കാ​റു​ണ്ട്. നി​ല​വി​ലു​ള്ള 52.6 കെ​ജി റെ​യി​ലു​ക​ള്‍​ക്കു പ​ക​രം 60 കെ​ജി റെ​യി​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

പാ​ളം മാ​റ്റി​യി​ട​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​പ്പോ​ള്‍ പ​ര​മാ​വ​ധി 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ട്രെ​യി​നു​ക​ള്‍ ഓ​ടു​ന്ന​ത് 130 കി​ലോ​മീ​റ്റ​ര്‍ വ​രെ വ​ര്‍​ധി​പ്പി​ക്കാ​നാ​കും. നി​ല​വി​ലു​ള്ള പാ​ള​ങ്ങ​ളി​ലൂ​ടെ തു​ര​ന്തോ എ​ക്‌​സ്പ്ര​സ് മാ​ത്ര​മാ​ണ് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള അ​പ്‌​ലൈ​നി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ര്‍ ബീ​രി​ച്ചേ​രി വെ​ള്ളാ​പ്പ് റെ​യി​ല്‍​വേ ഗേ​റ്റു​ക​ള്‍​ക്കി​ട​യി​ലെ പാ​ള​ങ്ങ​ള്‍ ഇ​ന്ന​ലെ മാ​റ്റി​യി​ട്ടു. പ​യ്യ​ന്നൂ​ര്‍ ക​വ്വാ​യി പാ​ലം മു​ത​ല്‍ ച​ന്തേ​ര വ​രെ​യു​ള്ള ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍ 10 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കും. ചെ​റു​വ​ത്തൂ​ര്‍ മു​ത​ല്‍ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്തും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വ​ള​പ​ട്ട​ണ​ത്തി​നും പ​ഴ​യ​ങ്ങാ​ടി​ക്കു​മി​ട​യി​ലെ 20 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​വു​മാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. ഭി​ലാ​യ് പ്ലാ​ന്‍റി​ല്‍​നി​ന്നും പു​തി​യ​പാ​ള​ങ്ങ​ള്‍ എ​ത്തു​ന്ന മു​റ​യ്ക്ക് ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ ഈ ​ഭാ​ഗ​ങ്ങ​ളി​ലും പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങും.

ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ വി​വി​ധ ട്രെ​യി​നു​ക​ള്‍​ക്കി​ട​യി​ല്‍ ല​ഭി​ക്കു​ന്ന അ​ര​മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ഒ​രു​മ​ണി​ക്കൂ​ര്‍ വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ലാ​ണ് പാ​ള​ങ്ങ​ള്‍ മാ​റ്റി​യി​ടു​ന്ന​ത്. കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ പെ​ട്ടെ​ന്നു​ത​ന്നെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നു​ണ്ട്.