ചെ​ര്‍​ക്ക​ള​യി​ലും മാ​വു​ങ്കാ​ലി​ലും മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ വ​രും
Wednesday, January 26, 2022 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ ചെ​ര്‍​ക്ക​ള, മാ​വു​ങ്കാ​ല്‍, കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജം​ഗ്ഷ​നു​ക​ളി​ല്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ വ​രും.

കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ക​റ​ന്ത​ക്കാ​ട് മു​ത​ല്‍ നു​ള്ളി​പ്പാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​റ​ന്ത​ക്കാ​ടും പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തും പൈ​ലിം​ഗ് പൂ​ര്‍​ത്തി​യാ​യി. 28 ദി​വ​സ​ത്തി​നു ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങും. 40 മീ​റ്റ​ര്‍ ഇ​ട​വി​ട്ട് ആ​കെ 30 തൂ​ണു​ക​ളാ​ണ് നി​ര്‍​മി​ക്കു​ക. നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള സ​ര്‍​വീ​സ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​യും തു​ട​ങ്ങി.

ബേ​വി​ഞ്ച​യി​ലും ച​ട്ട​ഞ്ചാ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​മു​ള്ള വ​ള​വു​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി കു​ന്നു​ക​ളെ ത​മ്മി​ല്‍ നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ക. ചെ​ര്‍​ക്ക​ള​യി​ല്‍ ടൗ​ണി​ന്‍റെ പ്ര​സ​ക്തി ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ല്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

പു​ല്ലൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ അ​പ​ക​ട​വ​ള​വും ഇ​ല്ലാ​താ​ക്കും. വ​ള​വ് നി​ക​ത്തി​യു​ള്ള റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി വി​ശാ​ല​മാ​യ വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ​യ​ല്‍ നി​ക​ത്തു​ന്ന​തി​നു പ​ക​രം ഇ​വി​ടെ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ചാ​ലി​ങ്കാ​ലി​ല്‍ ടോ​ള്‍ പ്ലാ​സ നി​ര്‍​മി​ക്കു​ന്ന​തി​നാ​യു​ള്ള ഭൂ​മി നി​ര​പ്പാ​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു.

തെ​ക്കി​ലി​ലും നീ​ലേ​ശ്വ​ര​ത്തും പു​തി​യ പാ​ല​ങ്ങ​ളു​ടെ പ്രാ​രം​ഭ ജോ​ലി​ക​ളും തു​ട​ങ്ങി. കാ​ര്യ​ങ്കോ​ട് പാ​ല​ത്തോ​ടു ചേ​ര്‍​ന്ന് കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന രൂ​പ​ഭം​ഗി​യാ​ര്‍​ന്ന കൃ​ത്രി​മ ത​ടാ​കം ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ട്ട് നി​ക​ത്തി. ഉ​ത്ത​ര​മ​ല​ബാ​ര്‍ ജ​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ മു​ന്‍​നി​ര്‍​ത്തി പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ അ​തോ​ട​നു​ബ​ന്ധി​ച്ച് ത​ടാ​ക​വും പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.