നിർത്തിവച്ച ജ​ന​കീ​യ ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Wednesday, January 26, 2022 12:52 AM IST
ബ​ളാ​ൽ: സ​ർ​വീ​സ് നി​ർ​ത്തി​യ ജ​ന​കീ​യ ബ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. പൊ​ടി​പ്പ​ള്ളം, അ​ത്തി​ക്ക​ട​വ്, അ​രീ​ങ്ക​ല്ല്, ആ​ല​ടി​ത​ട്ട്, വീ​ട്ടി​യാ​ടി, പ​ന്നി​യെ​റി​ഞ്ഞ​കൊ​ല്ലി, പ്ര​തി​ഭാ​ന​ഗ​ർ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​ര​പ്പ​യി​ലോ ബ​ളാ​ലി​ലോ പോ​കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഏ​ക ആ​ശ്ര​യം ട്രി​പ്പ് ജീ​പ്പ് ആ​യി​രു​ന്നു. 2016 മു​ത​ൽ അ​രീ​ങ്ക​ല്ലി​ലെ കാ​രു​ണ്യ​സം​ഘം മു​ൻ​കൈ​യെ​ടു​ത്ത് ജ​ന​കീ​യ വി​ക​സ​ന സ​മി​തി വി​ളി​ച്ചു ചേ​ർ​ക്കു​ക​യും 31 അം​ഗ​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​രൂ​പി​ച്ച 21 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ മു​ട​ക്കി​വാ​ങ്ങി​യ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. മ​റ്റ് ബ​സ് സ​ർ​വീ​സു​ക​ല്ലാം ആ​രം​ഭി​ച്ചി​ട്ടും ജ​ന​കീ​യ ബ​സ് മാ​ത്രം ഓ​ടു​ന്നി​ല്ല. പൊ​തു​യോ​ഗം വി​ളി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​യി. ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ ജ​ന​കീ​യ ജീ​പ്പ് വി​റ്റു. സ്വ​കാ​ര്യ ജീ​പ്പ് സ​ർ​വീ​സ് നി​ർ​ത്തി.

ഇ​പ്പോ​ൾ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി, റേ​ഷ​ൻ ക​ട, പ​ല​ച​ര​ക്ക് ക​ട, കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും പോ​കാ​നും വ​ലി​യ തു​ക ഓ​ട്ടോ​റി​ക്ഷ​യ്ക്ക് കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.