ര​ക്ത​ദാ​ന​ സ​ന്ദേ​ശ​​വു​മാ​യി കി​ര​ണി​ന്‍റെ ന​ല്ല​ന​ട​പ്പ്
Tuesday, January 25, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ലോ​ക​ത്തെ അ​റി​യി​ക്കാ​നാ​യി കി​ര​ൺ വ​ർ​മ​യു​ടെ കാ​ൽ​ന​ട​യാ​ത്ര. ഡി​സം​ബ​ർ 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ഇ​ന്ന​ലെ കാ​സ​ർ​ഗോ​ട്ടെ​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി രാ​ജ്യ​ത്ത് ര​ക്തം ദാ​നം ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ​താ​യും ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ത​ന്‍റെ കാ​ൽ​ന​ട​യാ​ത്ര​യെ​ന്നും കി​ര​ൺ പ​റ​ഞ്ഞു. മം​ഗ​ളൂ​രു, ഉ​ഡു​പ്പി, വ​യ​നാ​ട് വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കാ​നാ​ണ് കി​ര​ൺ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ കി​ര​ൺ ര​ക്ത​ദാ​ന​സ​ന്ദേ​ശ​വു​മാ​യി രാ​ജ്യ​ത്ത് 16,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​ദ്ദേ​ഹം ആ​രം​ഭി​ച്ച സിം​പ്ലി ബ്ല​ഡ് ലോ​ക​ത്തെത​ന്നെ ആ​ദ്യ​ത്തെ വെ​ർ​ച്വ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ പ്ലാ​റ്റ്ഫോ​മാ​ണ്.