കേ​ശ​ദാ​ന ക്യാ​മ്പി​ല്‍ മാ​തൃ​ക​യാ​യി മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ർ ജോ​ളി
Monday, January 24, 2022 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കേ​ശ​ദാ​ന ക്യാ​മ്പി​ല്‍ ഒ​ന്നാം​പേ​രു​കാ​രി​യാ​യി ചി​റ്റാ​രി​ക്കാ​ല്‍ സെ​ന്‍റ് ആ​ന്‍​സ് കോ​ണ്‍​വ​ന്‍റി​ലെ മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ജോ​ളി. വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് സ​ന്തോ​ഷ​മേ​കു​ന്ന​തി​നു​ള്ള ആ​ത്മ​ത്യാ​ഗ​ത്തി​നാ​യി മ​റ്റു​ള്ള​വ​ര്‍​ക്ക് മാ​തൃ​ക​യാ​കാ​ന്‍ ആ​ദ്യ​മെ​ത്തി​യ സി​സ്റ്റ​റി​നെ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​രി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് രു​ധി​ര സേ​ന, ഹെ​യ​ര്‍ ബാ​ങ്ക്, ജെ​സി​ഐ, ചെ​റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കേ​ശ​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം അ​മ്പ​തോ​ളം പേ​ര്‍ മു​ടി ദാ​നം ചെ​യ്തു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ടി പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ മു​ടി ദാ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ടോം ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്. ജോ​ണ്‍ ജോ​സ​ഫ്, ബി​ജു ലൂ​ക്കോ​സ്, സി​ന്ധു മാ​ട്ടേ​ല്‍, ആ​മി പു​ല്ലാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.