ക​ള​ക്ട​ർ സി​പി​എ​മ്മി​ന്‍റെ ക​ളി​പ്പാ​വ​യാ​കു​ന്നു: കോ​ൺ​ഗ്ര​സ്
Saturday, January 22, 2022 1:10 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ സി​പി​എം നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​തി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ർ സി​പി​എ​മ്മി​ന്‍റെ ക​ളി​പ്പാ​വ​യാ​യി മാ​റി​യി​രി​ക്ക​യാ​ണെ​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ആ​രോ​പി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ന്നി​രി​ക്കെ പ്ര​ത്യേ​കി​ച്ച് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ൽ ടി​പി​ആ​ർ നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യി​ട്ടും സ​മ്മേ​ള​നം നി​ർ​ത്തി​വ​യ്ക്കാ​തെ നേ​താ​ക്ക​ൾ​ത​ന്നെ രോ​ഗ​വാ​ഹ​ക​രാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഉ​ള്ള​ത്. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ നി​യ​മ​വാ​ഴ്ച്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന നി​ല​യി​ലേ​ക്ക് സി​പി​എം മാ​റി​യി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ജീ​വ​നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ട് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.