സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
Friday, January 21, 2022 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര​യി​ല്‍ തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30 ന് ​സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ദീ​പ​ശി​ഖ തെ​ളി​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​തി​നി​ധി​സ​മ്മേ​ള​നം പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​ക​രു​ണാ​ക​ര​ന്‍, ഇ.​പി. ജ​യ​രാ​ജ​ന്‍, എം.​വി. ഗോ​വി​ന്ദ​ന്‍, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. 150 പ്ര​തി​നി​ധി​ക​ളും 35 ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പ​ടെ 185 പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 50 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ എ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കെ ഇ​ത്ര​യും വി​പു​ല​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. 36.6 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ജി​ല്ല​യി​ലെ ടി​പി​ആ​ർ റേ​റ്റ്.