മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു​മു​ത​ൽ
Friday, January 21, 2022 12:57 AM IST
ചെ​റു​വ​ത്തൂ​ർ: പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ചെ​റു​വ​ത്തൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. 50-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​രു​വ​ർ​ഷം നീ​ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. 50 വ​ർ​ഷം പൂ​ർ​ത്തി​യാ​യ വ്യാ​പാ​രി​ക​ളെ ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ആ​ദ​രി​ക്കും. ചെ​റു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള മു​ഖ്യാ​തി​ഥി​യാ​കും. രോ​ഗി​ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി നി​ർ​വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​പി. മു​സ്ത​ഫ, സി. ​ച​ന്ദ്ര​ൻ, പി. ​ശ​ശി​ധ​ര​ൻ, എം. ​ര​ത്‌​നാ​വ​തി, ബി. ​രാ​ജ​ൻ, സി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം.​വി. ഉ​ദ്ദേ​ശ് കു​മാ​ർ, കെ.​സി. സ​തീ​ശ​ൻ, എ​ൻ.​കെ. നാ​സ​ർ, വി.​പി. ഹ​രി​ദാ​സ​ൻ, കെ. ​ശ്രീ​ധ​ര​ൻ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.