മ​ത്സ്യ​വ്യാ​പാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ച പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്
Thursday, January 20, 2022 1:04 AM IST
ബേ​ക്ക​ൽ: കോ​ട്ടി​ക്കു​ള​ത്ത് മ​ത്സ്യ​വ്യാ​പാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ബേ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. മ​ത്സ്യ​വ്യാ​പാ​രി​യും ബോ​ട്ട് ഉ​ട​മ​യു​മാ​യ പാ​ല​ക്കു​ന്ന് സ്വ​ദേ​ശി ഹ​നീ​ഫി (46) നെ ​കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

ഭീ​മ​ന​ടി കാ​ലി​ക്ക​ട​വി​ലെ ഒ.​ടി. സ​മീ​ർ(35), കാ​സ​ർ​ഗോ​ഡ് ആ​ലം​പാ​ടി ഏ​ർ​മാ​ളം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് (23) എ​ന്നി​വ​രാ​ണ് തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ബേ​ക്ക​ൽ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ഹ​നീ​ഫി​ന്‍റെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പോ​ലീ​സ് സ​മീ​റും അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ സ​മീ​റി​നെ​യും അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖി​നെ​യും പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മേ മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ക്ര​മി​സം​ഘം സ​ഞ്ച​രി​ച്ച വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റു​ള്ള സ്വി​ഫ്റ്റ് കാ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ച​ക്ക​ര​ക്ക​ല്ല് മു​ണ്ടേ​രി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും വി​വ​രം ബേ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​കാ​റി​ൽ വാ​ൾ, കൊ​ടു​വാ​ൾ, നാ​ട​ൻ ബോം​ബു​ക​ൾ മ​ദ്യ​ക്കു​പ്പി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ബേ​ക്ക​ൽ എ​സ്ഐ രാ​ജീ​വ​നും സം​ഘ​വും ച​ക്ക​ര​ക്ക​ല്ലി​ലെ​ത്തി കാ​റും മാ​ര​കാ​യു​ധ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

ക​ണ്ണൂ​രി​ൽ താ​മ​സി​ക്കു​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ടെ ബോ​ട്ട് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ബോ​ട്ട് ഇ​ട​പാ​ടി​ൽ കു​റ​ച്ച് പ​ണം മാ​ത്ര​മേ ന​ൽ​കി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ബാ​ക്കി​യു​ള്ള തു​ക ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ബോ​ട്ട് തി​രി​കെ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കാ​ര്യ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.