ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ 30ന് ​തു​ട​ങ്ങും
Tuesday, January 18, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​ല്ലേ​ജു​ക​ളും ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യ്ക്ക് 30 ന് ​തു​ട​ക്ക​മാ​വും. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ മു​ട്ട​ത്തൊ​ടി വി​ല്ലേ​ജി​ല്‍ 500 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ഡ്രോ​ണ്‍ സ​ര്‍​വെ ന​ട​ത്തി​യാ​ണ് ജി​ല്ല​യി​ലെ ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 18 വി​ല്ലേ​ജു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ഡ്രോ​ണ്‍ സ​ര്‍​വേ​യ്ക്കൊ​പ്പം കോ​ര്‍​സ്, ഇ​ടി​എ​സ് സം​വി​ധാ​ന​ങ്ങ​ളും സ​ര്‍​വേ ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കും. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ റെ​ക്കോ​ര്‍​ഡു​ക​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള സ​ര്‍​വേ ന​മ്പ​ര്‍, സ​ബ്ഡി​വി​ഷ​ന്‍ ന​മ്പ​ര്‍, ത​ണ്ട​പ്പേ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ ഇ​ല്ലാ​താ​കും. പ​ക​രം ഭൂ​മി​യി​ലെ കൈ​വ​ശ​ങ്ങ​ള്‍​ക്കും നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി പു​തി​യ ന​മ്പ​ര്‍ ന​ല്‍​കും. പ​ദ്ധ​തി ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ റ​വ​ന്യൂ ര​ജി​സ്ട്രേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, ബാ​ങ്ക് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കും

ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ഭൂ​മി​യും ഡ്രോ​ണ്‍ സ​ര്‍​വേ​യ്ക്ക​നു​യോ​ജ്യ​മാ​യി ക്ര​മീ​ക്ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യി ഭൂ​വു​ട​മ​ക​ള്‍ സ്വ​ന്തം ഭൂ​മി​യു​ടെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഡ്രോ​ണ്‍ സ​ര്‍​വേ​യ്ക്കു​ത​കു​ന്ന രീ​തി​യി​ല്‍ അ​ട​യാ​ള​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണം. ആ​കാ​ശ​കാ​ഴ്ച​ക്ക് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും മ​റ്റും നീ​ക്കി ഭൂ​അ​തി​രു​ക​ള്‍ വ്യ​ക്ത​മാ​ക്കി വ​യ്ക്ക​ണം. അ​തി​ര്‍​ത്തി​ക​ള്‍ ഡ്രോ​ണി​ല്‍​നി​ന്നും കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ നി​ല​വി​ലു​ള്ള മ​തി​ല്‍ ഇ​ഷ്ടി​ക സി​മ​ന്‍റ് ക​ട്ട, ചെ​ങ്ക​ല്ല് എ​ന്നി​വ​യി​ല്‍ ഏ​തി​ലെ​ങ്കി​ലും നി​ശ്ചി​ത പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.

ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വേ​യു​ടെ നേ​ട്ട​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍​വെ​യി​ലൂ​ടെ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രും. റ​വ​ന്യൂ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​വേ എ​ന്നീ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് ല​ഭ്യ​മാ​കും. അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്തൃ സേ​വ​നം ജ​ന​പ്രി​യ​മാ​ക്കാ​ന്‍ ക​ഴി​യും. ഒ​രാ​വ​ശ്യ​ത്തി​ന് പ​ല ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​താ​വും. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ല്കി ഓ​ണ്‍​ലൈ​നി​ലൂ​ടെ​ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കും. വ​സ്തു​ക്ക​ളു​ടെ പോ​ക്ക് വ​ര​വ് വ​ള​രെ വേ​ഗ​ത്തി​ലാ​കും. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ര്‍​ധി​ക്കും. സ​ര്‍​ക്കാ​ര്‍ ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ്യ​ത കൂ​ടു​ത​ല്‍ ദൃ​ഢ​പ്പെ​ടും. ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ ജോ​ലി​ക​ള്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ന​ട​ക്കും.