ഗാ​ര്‍​ഹി​ക പീ​ഡ​നം: ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ്
Saturday, January 15, 2022 1:00 AM IST
പ​യ്യ​ന്നൂ​ര്‍:​ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യു​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​

രാ​മ​ന്ത​ളി പാ​ല​ക്കോ​ട്ടെ ഇരുപത്തഞ്ചുകാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​രീ​ക്കാം​വ​ള്ളി​യി​ലെ വി​നീ​ത്കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

2017 ഏ​പ്രി​ല്‍ 15നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.​ വി​വാ​ഹസ​മ​യ​ത്ത് വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചുവയ്ക്കു​ക​യും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​തുമാ​യു​​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.