വെ​ള്ള​രി​ക്കു​ണ്ടി​ല്‍ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം 12 മ​ണി​ക്കൂ​റാ​യി ചു​രു​ക്കി​യ​താ​യി പ​രാ​തി
Saturday, January 15, 2022 12:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്‌​സി എ​ഫ്എ​ച്ച്‌​സി​യാ​യി ഉ​യ​ര്‍​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ക്കി​യ​തി​നു ശേ​ഷം 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റി​ല്‍​നി​ന്നും 12 മ​ണി​ക്കൂ​റാ​യി ചു​രു​ക്കി​യ​താ​യി പ​രാ​തി.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രാ​ത്രി വൈ​കി​യും ല​ഭി​ച്ചി​രു​ന്ന ആം​ബു​ല​ന്‍​സ് സേ​വ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ല്ല​ഞ്ചി​റ ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. എ​ത്ര​യും വേ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി സ​ണ്ണി ക​ല്ലു​വ​യ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍, കു​ഞ്ഞ​മ്പു കു​ഴി​ങ്ങാ​ട്, ബേ​ബി കു​ഞ്ചി​ര​ക്കാ​ട്ട്, വി.​എം. ഷ​ഫീ​ഖ്, അ​നി​ത, ക​ണ്ണ​ന്‍, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.