ആശുപത്രികളിൽ പ്ര​തി​രോ​ധ​മ​രു​ന്ന് സ്‌​റ്റോ​ക്കി​ല്ലെ​ന്ന് പ​റ​യ​ണം
Saturday, January 15, 2022 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: തെ​രു​വു​നായകളുടെ​യും അ​വ​യു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം ദി​നം​പ്ര​തി ക്ര​മാ​തീ​ത​മാ​യി പെ​രു​കു​മ്പോ​ള്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പേ​വി​ഷ പ്ര​തി​രോ​ധ​മ​രു​ന്നി​ന് ക​ടു​ത്ത ക്ഷാ​മം. ക​ടി​യേ​റ്റ മു​റി​വി​ല്‍ വ​യ്ക്കു​ന്ന ആ​ന്‍റീ റാ​ബീ​സ് സി​റം (എ​ആ​ര്‍​എ​സ്), ചെ​റി​യ ക​ടി​യും മാ​ന്ത​ലു​മു​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ നാ​ലു ഡോ​സാ​യി ന​ല്കു​ന്ന ഇ​ന്‍​ട്രാ ഡെ​ര്‍​മ​ല്‍ റാ​ബി​സ് വാ​ക്‌​സി​ന്‍ (ഐ​ഡി​ആ​ര്‍​വി) എ​ന്നി​വ​യ്ക്കാ​ണ് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ മു​ഖേ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത്. എ​ആ​ര്‍​എ​സ് ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​ഡി​ആ​ര്‍​വി സി​എ​ച്ച്‌​സി​ക​ള്‍ മു​ത​ലു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ ഇ​വ​യു​ടെ സ്‌​റ്റോ​ക്ക് ഏ​റെ​ക്കു​റെ തീ​ര്‍​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ല​യി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലും ഇ​പ്പോ​ള്‍ ഈ ​മ​രു​ന്നു​ക​ള്‍ സ്‌​റ്റോ​ക്കി​ല്ല. പു​തി​യ പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ല​ഭ്യ​മാ​യാ​ലു​ട​ന്‍ എ​ത്തി​ക്കു​മെ​ന്നു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

ക​ണ്ണൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മീ​പ​ജി​ല്ല​ക​ളി​ലും ഏ​റെ​ക്കു​റെ ഇ​തേ അ​വ​സ്ഥ​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഒ​രു ജി​ല്ല​യി​ലെ വാ​ക്‌​സി​ന്‍ ക​രു​ത​ല്‍ സ്റ്റോ​ക്ക് കു​റ​ഞ്ഞാ​ല്‍ മ​റ്റു ജി​ല്ല​ക​ളി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രി​ട​ത്തും ആ​വ​ശ്യ​ത്തി​ന് സ്‌​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ അ​തും ന​ട​ക്കു​ന്നി​ല്ല.

മി​ക്ക ജി​ല്ല​ക​ളി​ലും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ല്കി​യി​രു​ന്ന​തി​ന്റെ ഇ​ര​ട്ടി​യി​ലേ​റെ മ​രു​ന്നു​ക​ള്‍ ഇ​പ്പോ​ള്‍ വേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് മ​രു​ന്നു​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ക​ടി​യേ​ല്‍​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. മി​ക്ക ജി​ല്ല​ക​ളും വ​രും​വ​ര്‍​ഷ​ത്തേ​ക്ക് നി​ല​വി​ലു​ള്ള​തി​ന്‍റെ നാ​ലി​ര​ട്ടി​യോ​ളം ഡോ​സാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​രു​വു​നായ​ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത കാ​ല​ത്തോ​ളം കൂ​ടു​ത​ല്‍ മ​രു​ന്ന് ക​രു​തു​ക​യേ നി​ര്‍​വാ​ഹ​മു​ള്ളൂ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ഉ​ള്ള​ത്.