പു​തി​യ​കോ​ട്ട​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് തു​റ​ന്നു
Saturday, January 15, 2022 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​കേ​ന്ദ്ര​മാ​യ പു​തി​യ​കോ​ട്ട​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് ശാ​ഖ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

കൗ​ണ്‍​സി​ല​ര്‍ വി.​വി. ര​മേ​ശ​ന്‍ എ​കെ​ജി​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛ​ദ​നം ചെ​യ്തു. കെ. ​രാ​ജ​ഗോ​പാ​ല്‍ ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്ള ബി​ല്‍​ടെ​ക്, സം​ഘം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ന്‍, കെ.​കെ. ഷെ​റീ​ഷ് കു​മാ​ര്‍, എം. ​ബ​ല്‍​രാ​ജ്, അ​ഡ്വ. കെ. ​രാ​ജ്‌​മോ​ഹ​ന്‍, കെ.​കെ. വ​ല്‍​സ​ല​ന്‍, എം. ​കു​ഞ്ഞ​മ്പാ​ടി, എ. ​ശ​ബ​രീ​ശ​ന്‍, കെ.​വി. വി​ശ്വ​നാ​ഥ്, പാ​ട്ടി​ല്ല​ത്ത് അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.