ദീ​ന​സേ​വ​ന​സ​ഭ​യു​ടെ ആ​ദ്യ​ഭ​വ​ന​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Friday, January 14, 2022 1:06 AM IST
പ​യ്യ​ന്നൂ​ര്‍: ദീ​ന​സേ​വ​ന സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ്യ ഭ​വ​ന​മാ​യ ഏ​ഴി​മ​ല സ​ന്തോ​ഷ് ഭ​വ​ന്‍ കോ​ണ്‍​വ​ന്‍റി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. കോ​ൺ​വ​ന്‍റ് ചാ​പ്പ​ലി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കും ത്യ​ജി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് ദി​വ്യ​ബ​ലി​മ​ധ്യേ ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ബി​ഷ​പ് പ​റ​ഞ്ഞു.

സ്നേ​ഹ സം​സ്കാ​ര​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​യി ദീ​ന​രു​ടെ ക​ണ്ണീ​രൊ​പ്പു​മ്പോ​ഴാ​ണ് ദൈ​വ​ത്തി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​കു​ന്ന​തെ​ന്നും അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​മാ​ണ് ആ​ന​ന്ദ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നോ​യി, ഫാ. ​ഷി​ജോ ഏ​ബ്ര​ഹാം, ഫാ. ​റോ​യി നെ​ടു​ന്താ​നം, ഫാ. ​മാ​ർ​ട്ടി​ൻ, ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്, ദീ​ന​സേ​വ​ന സ​ഭ പ്രൊ​വി​ന്‍​ഷ്യ​ൽ സി​സ്റ്റ​ര്‍ ഫെ​ബീ​ന, മു​ൻ ജ​ന​റാ​ൾ സി​സ്റ്റ​ർ ഡാ​നി​യേ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്രേ​ഷി​ത​വ​ര്യ​നാ​യ ഇ​റ്റാ​ലി​യ​ന്‍ മി​ഷ​ണ​റി ഫാ. ​ജെ​യിം​സ് മൊ​ന്ത​നാ​രി വി​കാ​രി​യാ​യി​രി​ക്കെ​യാ​ണ് 1972ല്‍ ​ദീ​ന​സേ​വ​ന സ​ഭ​യു​ടെ ആ​ദ്യ ഭ​വ​ന​മാ​യ സ​ന്തോ​ഷ് ഭ​വ​ന്‍ കോ​ണ്‍​വ​ന്‍റ് ഏ​ഴി​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.