ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു
Friday, January 14, 2022 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ജെ​സി​ഐ ചി​റ്റാ​രി​ക്കാ​ലി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റാ​രി​ക്കാ​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ് ജി​ജോ പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ടി.​സ​മീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജി​തി​ന്‍, ഷാ​ജി മാ​ത്യു, ജി​തി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റാ​ഫി വി​ന്‍​സ​ന്‍റ് ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഗാ​ന​ര​ച​യി​താ​വ് അ​ജീ​ഷ് പു​ഴ​ക്ക​ര​യു​ടെ അ​ഞ്ചാ​മ​ത്തെ ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ത്തി​ല്‍ 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ സ​ക്ക​റി​യാ​സ് അ​ടി​ച്ചി​ലാ​മാ​ക്ക​ലി​നെ ആ​ദ​രി​ച്ചു.