ലേ​ലം ചെ​യ്യാ​നാ​യി സൂ​ക്ഷി​ച്ചു​വ​ച്ച മ​ര​ത്ത​ടി​ക​ള്‍ ക​ത്തി​ന​ശി​ച്ചു
Friday, January 14, 2022 1:06 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: മൂ​പ്പി​ലി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് ലേ​ലം​ചെ​യ്യു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന മ​ര​ത്ത​ടി​ക​ള്‍ ക​ത്തി​ന​ശി​ച്ചു. എ​ട​ത്തോ​ട് മു​ത​ല്‍ കാ​ലി​ച്ചാ​ന​ടു​ക്കം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി മു​റി​ച്ചു​നീ​ക്കി​യ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​ത്.

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ഇ​വി​ടെ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചെ​ങ്കി​ലും അ​തി​ന​കം മ​ര​ത്ത​ടി​ക​ളി​ല്‍ ഏ​റി​യ​പ​ങ്കും ക​ത്തി​ന​ശി​ച്ചി​രു​ന്നു.ആ​രെ​ങ്കി​ലും അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ടു​ക​ള്‍​ക്ക് തീ​യി​ട്ട​പ്പോ​ള്‍ മ​ര​ത്ത​ടി​ക​ളി​ലേ​ക്ക് പ​ട​ര്‍​ന്നു​പി​ടി​ച്ച​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞു. അ​തി​നും എ​ത്ര​യോ മു​മ്പ് മു​റി​ച്ചി​ട്ട മ​ര​ത്ത​ടി​ക​ളാ​ണ് ലേ​ല​ന​ട​പ​ടി​ക​ള്‍ അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​തു​മൂ​ലം ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്.