രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് വികാരി ഫാ. തോമസ് പട്ടാംകുളം തിരുനാളിന് കൊടിയേറ്റി. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഫാ. ജോസഫ് ചെറുശേരി, ഫാ. ജൂഡ് കടക്കുഴ, ഫാ. ബിബിന്‍ ഇലഞ്ഞിപ്പറമ്പില്‍, ഫാ. ലിബിന് ചകിണിമാന്തറ, ഫാ. ലിജോ മുളകുമറ്റത്തില്‍, ഫാ. ജോസ് കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ തിരുകര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കും.
തിരുനാള്‍ദിനമായ 16ന് രാവിലെ 9.30 ന് റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അർപ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും സമാപനാശീര്വാദവും നടക്കും.
മണ്ഡപം സെന്റ് ജോസഫ് പള്ളിയിൽ
മണ്ഡപം: സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവക വികാരി ഫാ. തോമസ് കീഴാരത്തിൽ കൊടിയേറ്റും. വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന. വചനസന്ദേശം-ഫാ.ആൽബിൻ എരണികുഴിയിൽ. നാളെ മുതൽ 21 വരെ വൈകുന്നേരം നാലിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജയിംസ് ആനക്കല്ലിൽ, ഫാ. റെജി മുണ്ടപ്ലാക്കൽ, ഫാ. ജോസഫ് കോയിപ്പുറം, ഫാ. തോമസ് മണ്ണാപറന്പിൽ, ഫാ. ജോസഫ് പാലാട്ടി, ഫാ. ആന്റണി അരീച്ചാലിയിൽ, ഫാ. ലിന്റോ കൊച്ചിലാത്ത് എന്നിവർ കാർമികത്വം വഹിക്കും.
22ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്-ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ. തുടർന്ന് ഗോക്കടവ് സെന്റ് ജോസഫ് നഗറിലേയ്ക്ക് പ്രദക്ഷിണം. "നക്ഷത്രരാവ്' വാനവിസ്മയം. സമാപനദിവസമായ 23ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന-ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ. പ്രദക്ഷിണം, സമാപന ആശീർവാദം. വൈകുന്നേരം ഏഴിന് സംഗീതനൃത്തശില്പം "തച്ചൻ'. രാത്രി എട്ടിന് സ്നേഹവിരുന്ന്.
നാട്ടക്കല് വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍
വെള്ളരിക്കുണ്ട്: മലബാറിന്റെ പാദുവ എന്നറിയപ്പെടുന്ന നാട്ടക്കല് വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ തിരുനാളിനും നവനാള്‍ തിരുക്കര്‍മങ്ങൾക്കും ഇന്ന് തുടക്കമാകും. എല്ലാദിവസവും 3.30 ന് ജപമാല, വിശുദ്ധ കുര്‍ബാന. വചനസന്ദേശം, നൊവേന എന്നിവയുണ്ടാകും. വിവിധദിനങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോണ്സണ് പുലിയുറുമ്പില്‍, ഫാ. മാത്യു വളവനാല്‍, ഫാ. ഷാജി കണിയാപറമ്പില്‍, ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് കോയിപ്പുറം, ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, ഫാ. ബൊനവഞ്ചര്‍ കല്ലുവെട്ടുകുഴി, ഫാ. ഡോ. ജോണ്സണ് അന്ത്യാംകുളം, ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപടവില് (പാദുവ ആശ്രമം, പുത്തന്‍ചിറ), ഫാ. ലൂയിസ് മരിയദാസ് മേനാച്ചേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ 23 ന് സമാപിക്കും.