അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി
Thursday, January 13, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കൊ​റ​ഗ സ്‌​പെ​ഷ​ല്‍ പ്രോ​ജ​ക്ടി​ല്‍ ഊ​രു​ക​ളി​ല്‍ ആ​രം​ഭി​ച്ച ബ്രി​ഡ്ജ് കോ​ഴ്‌​സ്, ജോ​റ് മ​ല​യാ​ളം പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രെ​യ്ന​ര്‍ നി​ര്‍​മ​ല്‍ കാ​ട​കം, കൃ​ഷ്ണ​വേ​ണി എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. അ​സി. ഡി​സ്ട്രി​ക്റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​കാ​ശ​ന്‍ പാ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പെ​ഷ​ല്‍ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യ​കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും ആ​നി​മേ​റ്റ​ര്‍ അ​നി​ത ന​ന്ദി​യും പ​റ​ഞ്ഞു.

നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം 15ന്

​കാ​സ​ർ​ഗോ​ഡ്: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സി​പി​സി​ആ​ര്‍​ഐ​യി​ല്‍ തേ​നീ​ച്ച കോ​ള​നി​ക​ളു​ടെ പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ 15 ന് ​നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 15 ന് ​രാ​വി​ലെ 10ന് ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. 18 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം. ഫോ​ണ്‍: 04994-232993.