കാസർഗോഡ്: കേരള നോളജ് ഇക്കോണമി മിഷനും കെ സിസ്കും ചേർന്ന് സംഘടിപ്പിച്ച തൊഴിൽമേളയിൽ 210 പേർക്ക് തൊഴിൽ ലഭിച്ചു. 321 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. പൊവ്വൽ എൽബിഎസ് എൻജിനിയറിംഗ് കോളജിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ 883 തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്തത്. 41 കമ്പനികൾ പങ്കെടുത്തു. ഐടി, എന്‍ജിനിയറിംഗ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടെയ്ല്‍, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്കില്‍ എഡ്യുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷ്വറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷന്, ഹോട്ടല്‍ മാനേജ്മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 41 കമ്പനികൾ പങ്കെടുത്തു.
മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടി ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള നോളജ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ എം. സലിം, ഡോ. മധുസൂദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ്, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ധനലക്ഷ്മിയമ്മ, വാർഡ് മെംബർ നബീസ സത്താർ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷേക്കൂർ എന്നിവർ പ്രസംഗിച്ചു.