കാ​റും ടൂ​റി​സ്റ്റ് ബ​സും കു​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Monday, December 6, 2021 11:11 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​വി​ക്ക​ര സ്വ​ദേ​ശി​നി ഷ​ഹ​ന (25) യാ​ണു മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് പൂ​ച്ച​ക്കാ​ട്ടെ മു​ബി​ൻ (30), മ​ക്ക​ളാ​യ അ​മീ​ർ (മൂ​ന്ന്), അ​ൻ​സാ​ർ (ഒ​ന്ന​ര), ബ​ന്ധു ആ​റ​ങ്ങാ​ടി​യി​ലെ ന​ബീ​സ(50) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ അ​തി​ഞ്ഞാ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

മ​ല​പ്പു​റ​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പൂ​ച്ച​ക്കാ​ട്ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ നാ​ട്ടു​കാ​ർ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​വി​ടെ​വ​ച്ചാ​ണ് ഷ​ഹ​ന മ​രി​ച്ച​ത്.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ബീ​സ​യു​ടെ ഭ​ർ​ത്താ​വ് ഷൗ​ക്ക​ത്ത് ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ൽ വ​ച്ച​തി​നാ​ൽ അ​വി​ടെ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​വി​ക്ക​ര​യി​ലെ പ​രേ​ത​നാ​യ ഷം​സു​ദ്ദീ​ന്‍റെ​യും ബീ​ഫാ​ത്തി​മ​യു​ടെ​യും മ​ക​ളാ​ണ് ഷ​ഹ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ഹാ​ദ്, ‌ഷി​ഫാ​ന.