കൃ​ഷി​യെ ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കി മാ​റ്റ​ണം: മ​ന്ത്രി പി.​പ്ര​സാ​ദ്
Sunday, December 5, 2021 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: കൃ​ഷി​യെ ഒ​രു ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കി മാ​റ്റ​ണ​മെ​ന്നും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്താ​ന്‍ നാം ​പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നാ​വി​ന്‍റെ രു​ചി​ക്കു കീ​ഴ​ട​ങ്ങി രോ​ഗ​ത്തി​ന്‍റെ ത​ട​വ​റ​യി​ലേ​ക്കു വീ​ഴാ​തി​രി​ക്കാ​ന്‍ ന​മ്മ​ള്‍​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം. പ​ച്ച​ക്ക​റി​വി​ല പി​ടി​ച്ചു നി​ര്‍​ത്തു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ല്‍ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. എ​ങ്കി​ല്‍ ത​ന്നെ​യും ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും വ​രു​ന്ന പ​ച്ച​ക്ക​റി​ക​ളി​ല്‍ കീ​ട​നാ​ശി​നി​ക​ളു​ടെ പ്ര​യോ​ഗം അ​മി​ത​മാ​യ​തി​നാ​ല്‍ സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണ​ത്തി​ന് നാം ​ഓ​രോ​രു​ത്ത​രും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​ത​ന്നെ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മാ​തൃ​കാ ക​ര്‍​ഷ​ക​നാ​യ നെ​ല്ലി​ക്കു​ന്ന് തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ബി.​എ​ന്‍. പ​ത്മ​നാ​ഭ​നെ ച​ട​ങ്ങി​ല്‍ മ​ന്ത്രി ആ​ദ​രി​ച്ചു. കൃ​ഷി​യി​ല്‍ സ​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ സീ​ത​മ്മ, പി.​യു. ഡേ​വി​സ്, മി​നി ജോ​സ് എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​കെ. രാ​ജാ​റാ​മി​ന് കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ബ്ബാ​സ് ബീ​ഗം, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, കൃ​ഷി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​ര്‍, എ​സ്. സു​ഷ​മ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. വീ​ണാ​റാ​ണി സ്വാ​ഗ​ത​വും ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​കെ. രാ​ജാ​റാം ന​ന്ദി​യും പ​റ​ഞ്ഞു.