കുടം തലയിൽ കുടുങ്ങി തെരുവുനായ ഒടുക്കം ‘തലയൂരി’
Thursday, December 2, 2021 2:12 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ത​ല​യി​ല്‍ അ​ലു​മി​നി​യം കു​ടം കു​രു​ങ്ങി പ​ര​ക്കം പാ​ഞ്ഞ തെ​രു​വു​നാ​യ​യെ നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ന​ട​ക്കാ​വ് കൊ​വ്വ​ല്‍ മു​ണ്ട്യ പ​രി​സ​ര​ത്താ​യി​കു​ന്നു സം​ഭ​വം. പ്ര​ശ്‌​ന​ത്തി​ല്‍​നി​ന്നും "ത​ല​യൂ​രാ​ന്‍' നാ​യ മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രാ​യ എം.​പി. ബി​ജീ​ഷ്, ഷി​ജി​ത്ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നാ​യ​യെ പി​ടി​ച്ചു​നി​ര്‍​ത്തി അ​ഗ്‌​നി ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സം​ഘാം​ഗ​ങ്ങ​ളെ​ത്തി കു​ടം മു​റി​ച്ചു​മാ​റ്റി നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി.‌