31 ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍ റ​ദ്ദാ​ക്കി
Thursday, December 2, 2021 2:12 AM IST
കാ​സ​ര്‍​ഗോ​ഡ്: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളി​ല്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും മ​റു​പ​ടി ന​ല്‍​കാ​ത്ത 31 പേ​രു​ടെ ലൈ​സ​ന്‍​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട ലൈ​സ​ന്‍​സു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും മ​റു​പ​ടി ന​ല്‍​കാ​ത്ത​വ​രു​ടെ ലൈ​സ​ന്‍​സു​ക​ള്‍ ഒ​ര​റി​യി​പ്പ് കൂ​ടാ​തെ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.