യു​ഡ​ബ്ല്യുഇ​സി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ലി​ന്
Wednesday, December 1, 2021 1:13 AM IST
പ​യ്യാ​വൂ​ർ: അ​ൺ ഓ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് (യു​ഡ​ബ്ല്യൂ​ഇ​സി )ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 4,5 തീ​യ​തി​ക​ളി​ൽ പാ​ല​ക്ക​യംത​ട്ട് ഇ​ന്ദി​രാ​ഗാ​ന്ധി ന​ഗ​റി​ൽ ന​ട​ക്കും. നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ക്യാ​ന്പി​ന് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ സൗ​ഹൃ​ദ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ നി​യ​മ​ങ്ങ​ളും ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ഇ.​ആ​ർ. വി​നോ​ദ് പ​ഠ​ന ക്ലാ​സ് അ​വ​ത​രി​പ്പി​ക്കും.
അ​ഞ്ചി​ന് രാ​വി​ലെ 9:30 ന് ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സും ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​അ​ബ്ദു​ൽ റ​ഷീ​ദ് പ​ഠ​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. ജി​ല്ല​യി​ൽ ചേ​ർ​ത്ത ഇ ​ശ്രാം കാ​ർ​ഡു​ക​ൾ ക്യാ​ന്പി​ൽ വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​വി​ൻ സ​ത്യ​ൻ, അ​ഖി​ലേ​ന്ത്യാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഡ്വ. അ​നി​ൽ ബോ​സ്, കെ. ​ആ​ന​ന്ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.