ച​ന്ദ്ര​ഗി​രി​പു​ഴ​യ്ക്ക് പു​തി​യ പാ​ലം വ​രു​ന്നു
Tuesday, November 30, 2021 12:41 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത ആ​റു​വ​രി വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​ഗി​രി പു​ഴ​യ്ക്ക് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ജോ​ലി തു​ട​ങ്ങി. തെ​ക്കി​ൽ പാ​ല​ത്തി​ന് മീ​റ്റ​ർ അ​ക​ലെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​ണ് പു​തി​യ പാ​ലം നി​ല​വി​ൽ വ​രി​ക. ഇ​തി​നു​ള്ള പി​ല്ല​ർ പൈ​ലിം​ഗ് ജോ​ലി​ക്ക് മു​ന്നോ​ടി​യാ​യി തെ​ങ്ങുകു​റ്റി നാ​ട്ടി പൈ​ലിം​ഗ് ആ​രം​ഭി​ച്ചു.

ദേ​ശീ​യ​പാ​ത​യു​ടെ ര​ണ്ടാം റീ​ച്ചാ​ണി​ത്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ൽ​നി​ന്ന് 20 മീ​റ്റ​ർ അ​ക​ലെ 25 മീ​റ്റ​ർ വീ​തി​യി​ലും 130 നീ​ള​ത്തി​ലും നാ​ട്ടു​ക. ഇ​തി​ൽ മ​ണ്ണു നി​റ​ച്ച് നി​ർ​മാ​ണ ആ​വ​ശ്യ സൗ​ക​ര്യ​ത്തി​നു വാ​ഹ​ന സ​ഞ്ചാ​ര​പാ​ത ഒ​രു​ക്കും. തെ​ങ്ങു​കു​റ്റി ത​ട​ത്തി​ൽ ര​ണ്ട് അ​റ്റ​ത്ത് വീ​തം നീ​ള​ത്തി​ൽ മ​ണ്ണ് നി​റ​ച്ച് മ​ധ്യ​ത്തി​ൽ മീ​റ്റ​ർ അ​ക​ല​ത്തി​ൽ പു​ഴ ഒ​ഴു​കു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കും. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മി​തി. 10 മീ​റ്റ​ർ നീ​ള​മു​ള്ള തെ​ങ്ങി​ൻ​കു​റ്റി​യാ​ണ് പു​ഴ​യി​ൽ ആ​ഴ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. മൂ​ന്നു മാ​സം വേ​ണ്ടി വ​രും മ​ണ്ണ് പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​കാ​ൻ.

മേ​ഘ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ആ​റു​വ​രി​പ്പാ​ത വി​ക​സ​നം ഏ​റ്റെ​ടു​ത്ത ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം പ​രി​ധി​യി​ലെ ആ​ദ്യ പാ​ലം ആ​യി​രി​ക്കുമി​ത്. നി​ർ​ദി​ഷ്ട ചെ​ർ​ക്ക​ള ഫ്ലൈ ​ഓ​വ​ർ ക​ഴി​ഞ്ഞാ​ണ് ഈ ​പാ​ലം. ബ്രി​ട്ടി​ഷ് ക​മ്പ​നി​യാ​ണ് 1950 ൽ ​ത​റ​ക്ക​ല്ലി​ട്ട് 195 3ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത നി​ല​വി​ലെ തെ​ക്കി​ൽ പാ​ലം സ്ഥാ​പി​ച്ച​ത്. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്.