ശ​ങ്ക​ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണം: കെ​ടി​എ​സി
Tuesday, November 30, 2021 12:38 AM IST
ച​ട്ട​ഞ്ചാ​ൽ: വി​ശ്വ​ക​ർ​മ​ജ​രു​ടെ സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി സ​മ​ർ​പ്പി​ച്ച ശ​ങ്ക​ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും ത​ള്ളി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​രു​ൺ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ നേ​തൃ ക​ൺ​വ​ൻ​ഷ​ൻ ച​ട്ട​ഞ്ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യ​രാ​മ​ൻ കു​ണ്ടം​കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ത്മ​നാ​ഭ​ൻ ചേ​രാ​പു​രം, ഹ​രീ​ഷ് ഭ​ര​ത​ന്നൂ​ർ, ര​മ രാ​ജ​ൻ, ദാ​മോ​ദ​ര​ൻ പ​റ​മ്പി​ൽ, ബി.​സി. ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്-​ജ​യ​രാ​മ​ൻ കു​ണ്ടം​കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി-​സൂ​ര​ജ് പ​ത്ത​ന​ടു​ക്കം, ട്ര​ഷ​റ​ർ-​ബാ​ല​കൃ​ഷ്ണ​ൻ പെ​ര​ളം, വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്-​സ​ര​സ്വ​തി പെ​രി​യ.