ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കി​യാ​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം സ​മ​രം ന​യി​ക്കും: പി.​കെ. ഫൈ​സ​ല്‍
Monday, November 29, 2021 12:58 AM IST
ചി​റ്റാ​രി​ക്ക​ല്‍: ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ​ങ്കി​ല്‍ അ​ധ്യാ​പ​ക​രോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി കോ​ണ്‍​ഗ്ര​സ് സ​മ​രം ന​യി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ പ​റ​ഞ്ഞു. ചി​റ്റാ​രി​ക്കാ​ലി​ല്‍ ന​ട​ന്ന എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കി​യാ​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​നി​താ സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ത്യു​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ജി തോ​മ​സ്, കെ. ​അ​നി​ല്‍​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫോ​റം ചെ​യ​ര്‍​മാ​ന്‍ മെ​ജോ ജോ​സ​ഫ്, ക​ണ്‍​വീ​ന​ര്‍ ഡോ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍, എ​സ്. ബി​ന്ദു, ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, സി.​പി. ശ്രീ​ജ, സി​ന്ധു​ശ്രീ, പി.​പി. കു​ഞ്ഞി​രാ​മ​ന്‍, സി.​പി. അ​ഭി​രാം, അ​ന്‍​വ​ര്‍, പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.