പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യി​ല്ല
Monday, November 29, 2021 12:58 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ന​വം​ബ​റോ​ടെ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ സാ​ധാ​ര​ണ​നി​ല​യി​ല്‍ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നും ച​ന്തേ​ര​യി​ലും ക​ള​നാ​ടും ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നു​മു​ള്ള റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം വെ​റു​തെ​യാ​യി. ച​ന്തേ​ര​യി​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്‌​റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഴ്ച​ക​ളോ​ളം സ​മ​രം ന​ട​ത്തി​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍​ക്ക് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഉ​റ​പ്പാ​ണ് പാ​ഴ്‌വാ​ക്കാ​യ​ത്. സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ഏ​റ്റ​വും കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഇ​നി​യും തു​ട​ങ്ങാ​ത്ത​ത് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ല​ത്ത് കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം​തെ​റ്റി​ക്കു​ക​യാ​ണ്. എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ മാ​ത്രം ട്രാ​ക്കു​ക​ളി​ലൂ​ടെ കു​തി​ച്ചോ​ടു​മ്പോ​ള്‍ ച​ന്തേ​ര, ക​ള​നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റി​യ സ്റ്റേ​ഷ​നു​ക​ള്‍ ഇ​പ്പോ​ഴും നോ​ക്കു​കു​ത്തി​ക​ളാ​യി നി​ല്‍​ക്കു​ന്നു.
ജി​ല്ല​യി​ലെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എം.​പി. ജോ​സ​ഫ് സ​തേ​ണ്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ-​യു​വ​ജ​ന സം​ഘ​ട​ന​ക​ളും വീ​ണ്ടും പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നും ത​യാ​റെ​ടു​ക്കു​ക​യാ​ണ്.