തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് സ്‌​കൂ​ളി​ല്‍ ഹൈ​ടെ​ക് ലാ​ബ് തു​റ​ന്നു
Sunday, November 28, 2021 1:07 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹൈ​ടെ​ക് ലാ​ബ് സൗ​ക​ര്യ​മൊ​രു​ക്കി സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ള്‍. ക​ണ്ടും തൊ​ട്ടും ചെ​യ്തും അ​റി​വു​ക​ളെ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ലാ​ബി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​ര്‍ രൂ​പ​ത ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ദീ​ര്‍​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന പി.​യു. സു​മ​തി, പി.​ഒ. സി​ല്‍​വി​യ, എം. ​വി​ക്ടോ​റി​യ ബേ​ബി എ​ന്നീ അ​ധ്യാ​പ​ക​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. ശാ​സ്ത്രാ​ധ്യാ​പ​ക​നാ​യ ദി​നേ​ശ് കു​മാ​ര്‍ തെ​ക്കു​മ്പാ​ടി​നെ ആ​ദ​രി​ച്ചു. ഹൈ​ടെ​ക് ലാ​ബി​നാ​യി ന​ട​ത്തി​യ നാ​മ​ക​ര​ണ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച ത​ങ്ക​യ​ത്തെ എം.​ടി.​പി. മു​ഹ​മ്മ​ദി​ന് ഉ​പ​ഹാ​രം ന​ല്‍​കി.
പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ശ​ശി​ധ​ര​ന്‍, ക​ണ്ണൂ​ര്‍ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് ഏ​ജ​ന്‍​സി മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ.​ക്ലാ​ര​ന്‍​സ് പാ​ലി​യ​ത്ത്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി. ആ​യി​ഷ​ബി, എം.​ടി.​പി. ഷ​ഹീ​ദ്, എ​യ്ഞ്ച​ല്‍ തോ​മ​സ്, എ​ന്‍.​ഡ​ബ്ല്യു. ഷേ​ര്‍​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.