വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Thursday, November 25, 2021 10:31 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​മ്പ​തു​മാ​സം മു​മ്പു ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. തൈ​ക്ക​ട​പ്പു​റം ക​ടി​ഞ്ഞി​മൂ​ല പ്രി​യ​ദ​ര്‍​ശി​നി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ സി. ​ത​മ്പാ​ന്‍റെ ഭാ​ര്യ മി​നി (49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി കൊ​വ്വ​ല്‍​പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശം കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ത​മ്പാ​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ക​ഴു​ത്തി​നും ത​ല​യ്ക്ക് പി​ന്നി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന മി​നി ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മാ​വു​ങ്കാ​ല്‍ സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മം​ഗ​ളൂ​രു എ.​ജെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ക​ന്‍ ഡോ. ​ഷി​ബി​ന്‍റെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ നി​മി​ത​യും ഭ​ര്‍​ത്താ​വ് ചാ​യ്യോ​ത്തെ ബി​നീ​ഷും പ​രി​ക്കു​ക​ളി​ല്‍​നി​ന്നും മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ പ​ത്മ​നാ​ഭ​ന്‍-​ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മി​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍​കു​മാ​ര്‍, അ​ജി​ത്കു​മാ​ര്‍, സി​നി.