ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Wednesday, November 24, 2021 1:01 AM IST
നീ​ലേ​ശ്വ​രം: ഫാ.​ഡേ​വി​സ്‌ ചി​റ​മ്മ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ ന​ൽ​കു​ന്ന ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് മു​ൻ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ൽ​നി​ന്ന് വൈ​സി​എ കാ​സ​ർ​ഗോ​ഡ് സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ടോം​സ​ൺ ടോം ​ഏ​റ്റു​വാ​ങ്ങി. തൃ​ശൂ​ർ കൊ​ര​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് സം​ബ​ന്ധി​ച്ചു.
ഈ ​വ​ർ​ഷം എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ 18 അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തു​ന്ന ഹം​ഗ​ർ ഹ​ണ്ട് പ​രി​പാ​ടി​യു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന​നി​ല​യി​ലാ​ണ് ടോം​സ​ൺ ടോം ​അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ​ത്. കാ​സ​ർ​ഗോ​ഡ്, പൊ​യി​നാ​ച്ചി, ബ​ന്ത​ടു​ക്ക, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, കാ​ലി​ച്ചാ​ന​ടു​ക്കം, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, ഭീ​മ​ന​ടി, ചി​റ്റാ​രി​ക്കാ​ൽ എ​ന്നീ വൈ​എം​സി​എ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ജ​യി​ൽ വ​കു​പ്പും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ഇ​തു​വ​രെ അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ 8000 ബി​രി​യാ​ണി പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ടോം​സ​ൺ പെ​ൻ​ഷ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ നീ​ലേ​ശ്വ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ കോ-​ഓ​ർ​ഡി​നേ​റ്റ​റും ദീ​പി​ക പാ​രി​ഷ് റ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​ണ്.