ഇ​ന്ത്യ​ന്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ള്‍: ഡോ. ​സ്മൃ​തി കൃ​ഷ്ണ
Saturday, October 23, 2021 1:06 AM IST
പെ​രി​യ: ഇ​ന്ത്യ​ന്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്ന് മെ​ല്‍​ബ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല സ​യി​ന്‍റി​സ്റ്റും ക​രി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​സ്മൃ​തി കൃ​ഷ്ണ. കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ വി​ഭാ​ഗം, "റീ​ച്ചിം​ഗ് ആ​സ്‌​ത്രേ​ലി​യ: ദ ​ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ക​രി​യ​ര്‍ ഓ​പ​ര്‍​ച്യൂ​ണി​റ്റി' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ര്‍​ദേ​ശീ​യ വെ​ബി​നാ​റി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​സം​ഖ്യ​യി​ല്‍ 40 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു വി​ദേ​ശി​ക​ള്‍​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഒ​ട്ടു​മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന​ല്‍​കു​ന്നു​മു​ണ്ട്.
ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ഴ്‌​സു​ക​ള്‍​ക്ക് ശേ​ഷം ര​ണ്ടു​വ​ര്‍​ഷ​ത്തെ സ്ഥി​ര​താ​മ​സം പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം ജോ​ലി ല​ഭി​ക്കും.
വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നു പ​ക​രം, നേ​രി​ട്ട് വെ​ബ്‌​സൈ​റ്റു​ക​ള്‍ വ​ഴി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യും നേ​ടി​യെ​ടു​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി. ഇ​ഫ്തി​ഖാ​ര്‍ അ​ഹ​മ്മ​ദ് മോ​ഡ​റേ​റ്റ​റാ​യി. വ​കു​പ്പ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് കോ​യി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​നാ​ക്ഷി രാ​ജ്, ടി.​എ. അ​മൃ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള ലി​ങ്കു​ക​ള്‍ ന​ല്‍​കി​യ സ്മൃ​തി, അ​വ​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യും ന​ല്‍​കി.