‘‌മെ​ഡി​ക്ക​ൽ കോ​ള​ജ് തുറന്നുകൊടുക്കണം’
Thursday, October 21, 2021 1:07 AM IST
ബ​ദി​യ​ഡു​ക്ക: ഉ​ക്കി​ന​ട​നു​ക്ക​യി​ലെ കാ​സ​ർ​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​ട​നെ തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ ആ​ക്ഷ​ൻ ക​മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ന്യൂ​റോ​ളി​ജി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ദ​ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് ഒ​പി സം​വി​ധാ​നം ഉ​ട​നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും തു​ട​ർ​ന്ന് കി​ട​ത്തി ചി​കി​ത്സ​യും ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മാ​ഹി​ൻ കേ​ളോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, വി. ​ഗോ​പി​നാ​ഥ​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ ച​ട്ട​ഞ്ചാ​ൽ, ഫാ​റൂ​ഖ് കാ​സ്മി, ജ​ലീ​ൽ ക​ക്ക​ണ്ടം, മു​ജീ​ബ് അ​ഹ​മ്മ​ദ്, അ​ശോ​ക​ൻ, കു​മാ​ര​ൻ നാ​യ​ർ, അ​ൻ​വ​ർ ഓ​സോ​ൺ, ശ​ങ്ക​ര​നാ​രാ​യ​ണ​മ​യ്യ, ശ്യാം​പ്ര​സാ​ദ്, അ​ബ്ദു​ൾ നാ​സ​ർ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.