"ല​ഹ​രി​വി​മു​ക്ത മ​ല​യോ​രം' സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി
Thursday, October 21, 2021 1:06 AM IST
രാ​ജ​പു​രം: കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ല​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ര​ണം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന ക​ർ​ഷ​ക​രെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ തു​ട​ങ്ങാ​നു​ള്ള ഭ​ര​ണ​കൂ​ട​നീ​ക്ക​ത്തി​നെ​തി​രേ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി മു​ന്നോ​ട്ടു​നീ​ങ്ങു​മെ​ന്ന് മ​ദ്യ​നി​രോ​ധ​ന​സ​മി​തി മ​ഹി​ളാ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഒ.​ജെ. ചി​ന്ന​മ്മ. ല​ഹ​രി​വി​മു​ക്ത മ​ല​യോ​രം സ​മ​ര​പ്ര​ഖ്യാ​പ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​വേ​ലി, ബ​ളാ​ന്തോ​ട് ഇ​മാം ജ​നാ​ബ് ഉ​ബൈ​ദ് സ​ഖാ​ഫി, സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ, ഷി​നോ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.