കാ​ലൊ​ടി​ഞ്ഞ നാ​യ​യ്ക്ക് ചി​കി​ത്സ ന​ൽ​കി
Wednesday, October 20, 2021 12:42 AM IST
ചെ​ട്ടി​യാം​പ​റ​മ്പ്: വാ​ഹ​ന​മി​ടി​ച്ച് കാ​ലൊ​ടി​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യ്ക്ക് ക​രു​ണ​യു​ടെ ക​രം നീ​ട്ടി ഫ്ര​ണ്ട്സ് ഫോ​ർ ചെ​ട്ടി​യാം​പ​റ​മ്പ് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ . ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ചെ​ട്ടി​യാം​പ​റ​മ്പ് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം വ​ഴി​യ​രു​കി​ൽ കാ​ലൊ​ടി​ഞ്ഞ നി​ല​യി​ൽ നാ​യെ​യെ ക​ണ്ട​ത്തി​യ​ത്. ദേ​ഹ​ത്ത് മ​റ്റ് പ​രി​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ട​യ്ക്കാ​ത്തോ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. പൊ​ട്ടി​യ കാ​ലി​ന് പ്ലാ​സ്റ്റ​ർ ഇ​ട്ടു. തു​ട​ർ​ന്ന് ഉ​ട​മ​യെ ക​ണ്ട​ത്തി നാ​യ​യെ തി​രി​കെ ഏ​ൽ​പ്പി​ച്ചു.