ച​വി​ട്ടു​പ​ടി​ക​ളൊ​രു​ക്കി വൈ​റ്റ് ആ​ര്‍​മി കൂ​ട്ടാ​യ്മ
Wednesday, October 20, 2021 12:41 AM IST
കൊ​ന്ന​ക്കാ​ട്: ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നും പു​ഴ​യി​ലേ​ക്ക് ച​വി​ട്ടു​പ​ടി​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി കൊ​ന്ന​ക്കാ​ട് വൈ​റ്റ് ആ​ര്‍​മി വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ സേ​വ​ന​പ്ര​വ​ര്‍​ത്ത​നം. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​ള്‍​പ്പെ​ടെ പാ​ര്‍​ക്കിം​ഗ് ന​ട​ത്തു​ന്ന സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് പു​ഴ​യി​ലി​റ​ങ്ങി വെ​ള്ളം ശേ​ഖ​രി​ക്കാ​നും മ​റ്റും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ടി​ക​ള്‍ നി​ര്‍​മി​ച്ച​ത്.
നേ​ര​ത്തേ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ര​തീ​ഷ് ഒ​ന്നാ​മ​ന്‍, മു​സ്ത​ഫ, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, ബാ​ല​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്ര​ദീ​പ്, സു​ബി​ത് ചേ​മ്പ​ക​ശേ​രി എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.