480 പാ​യ്ക്ക​റ്റ് ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​ച്ചു
Wednesday, October 20, 2021 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ​ക്ക​ണ്ട് നി​ര്‍​ത്താ​തെ​പോ​യ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ള്‍ 10 ബോ​ക്സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 480 പാ​യ്ക്ക​റ്റ് ക​ര്‍​ണാ​ട​ക മ​ദ്യം ക​ണ്ടെ​ത്തി. കാ​ര്‍ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തെ സ​ന്ദീ​പ്, നി​ധി​ന്‍ എ​ന്നി​വ​രു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തു. ഹൊ​സ്ദു​ര്‍​ഗ് എ​സ്‌​ഐ കെ.​പി. സ​തീ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​പി​ഒ അ​രു​ണ്‍​കു​മാ​ര്‍, ഡ്രൈ​വ​ര്‍ ഷാ​രോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മ​ഡി​യ​ന്‍ റോ​ഡ് മു​ത​ല്‍ അ​ജാ​നൂ​ര്‍ ക​ട​പ്പു​റം വ​രെ പി​ന്തു​ട​ര്‍​ന്നാ​ണ് കാ​ര്‍ പി​ടി​കൂ​ടി​യ​ത്.

കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ന​ര്‍​ക്കി​ല​ക്കാ​ട്: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് വി​ഷ​ന്‍ 2021-26 ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന "എ​ന്‍റെ വീ​ട്ടി​ലും കൃ​ഷി​ത്തോ​ട്ടം' പ​ദ്ധ​തി​യു​ടെ ചി​റ്റാ​രി​ക്കാ​ല്‍ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ത​ല ഉ​ദ്ഘാ​ട​നം എ​ളേ​രി​ത്ത​ട്ടി​ല്‍ ന​ട​ന്നു. ഗൈ​ഡ് വോ​ള​ണ്ടി​യ​ര്‍ ഹൃ​ദ്യ ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ല്‍ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് ത​യ്യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷേ​ര്‍​ലി ജോ​സ​ഫ്, സി.​എം. വ​ര്‍​ഗീ​സ്, വി.​എ​ല്‍. സൂ​സ​മ്മ, ആ​ര്‍.​കെ. ഹ​രി​ദാ​സ്, പ​ത്രോ​സ് കു​ന്നേ​ല്‍, ജി​ജോ പി. ​ജോ​സ​ഫ്, കെ.​വി. ലേ​സ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.